പാലക്കാട്: കൽമണ്ഡപം – ഒലവക്കോട് റോഡിലെ പുതിയ പാലം തുടക്കത്തിൽ വഴിയോരത്തു നിൽക്കുന്ന മരം വാഹനങ്ങൾക്കും പരിസരത്തെ വീടിനും അപകട ഭീക്ഷണിയായിരിക്കയാണ്. കാറ്റടിച്ചാൽ മരക്കൊമ്പ് വീടിൻ്റെ മുകളിൽ ഉരസുകയാണ് കൊമ്പ് ഒടിഞ്ഞു വീഴുകയാണെങ്കിൽ വീടിൻ്റെ മേൽകൂര തകരുമെന്ന ഭയത്തോടെയാണ് വീട്ടുകാർ. രാത്രിയിൽകാറ്റും മഴയും ഉണ്ടാകുമ്പോൾ ഭയം മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. മാത്രമല്ല കോയമ്പത്തൂർ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കണ്ടേയ്നർ ലോറികളടക്കം ഒട്ടേറെ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ഇതിലൂടെ കടന്നു പോകുമ്പോൾ മരക്കൊമ്പിൽ തട്ടി വലിയ ശബ്ദമുണ്ടാകുകയും ചില വാഹനങ്ങളുടെ മുകൾ ഭാഗത്തിന് ചെറിയ തോതിൽ കേടുപാട് സംഭവിക്കാറുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. മാത്രമല്ല മരത്തിൻ്റെ രണ്ടു കൊമ്പുകൾക്കു നടുവിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ തട്ടിയാലും ഷോക്കേറ്റ് അപകട സാദ്ധ്യത വർദ്ധിക്കുന്നു.
എത്രയും വേഗം മരക്കൊമ്പുകൾ വെട്ടിമാറ്റി വൻ അപകട സാധ്യത ഒഴിവാക്കണമെന്ന് പൊതുപ്രവർത്തകൻ കെ.ഗോകുൽദാസ് ബന്ധപ്പെട്ട അധികൃതരോട്ആവശ്യപ്പെട്ടു