മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം ഉണ്ടാവുക പതിവാണ്.ശനിയാഴ്ച്ച വൈകീട്ട് മൂന്നു മണിക്ക് മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നതോടെ അധിശക്തമായ നീരൊഴുക്കായി. പുഴയിൽ കുളവാഴ നിറഞ്ഞ് നീരൊഴുക്ക് തടയുന്നതായി മാധ്യമ വാർത്തകൾ ഈ ദിവസങ്ങളിൽ നിറഞ്ഞിരുന്നു.