പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായി കോങ്ങാട്, പുതുശ്ശേരി, തേനൂർ എന്നീ സ്ഥലങ്ങളിൽ വച്ച് നടത്തുന്ന സദ്ഗമയ സപ്തതി മേഖല സമ്മേളനങ്ങളുടെ വിജയകരമായ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി നടത്തുന്ന മേഖലാ പ്രവർത്തക യോഗങ്ങൾ സെപ്റ്റംബർ 20 ശനിയാഴ്ച…
Category: Regional
Regional news section
ഇടതു സർക്കാർ കേരളത്തെ സമ്പൂർണ്ണ തകർച്ചയിലേക്ക് നയിക്കുന്നു: അഡ്വ.പി.മുരളീധരൻ
കേരളത്തിൻ്റെ സമസ്ത മേഖലകളിലും അരാജകത്വം കൊടികുത്തി വാഴുകയാണെന്നും അങ്ങേയറ്റം തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികളാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാർ നടപ്പാക്കുന്നതെന്നും ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.പി.മുരളീധരൻ പറഞ്ഞു. ഇടതു ഗവൺമെൻറിൻ്റെ ജനദ്രോഹ തൊഴിലാളി വഞ്ചക നയങ്ങൾക്കെതിരെ…
കെ എസ് എസ് പി എ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും
മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. കെ എസ് എസ്…
ശ്രീ ചട്ടമ്പിസ്വാമികളുടെ നൂറ്റി എഴുപത്തി രണ്ടാം ജയന്തി ദിനം ആചരിച്ചു
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ശ്രീ ചട്ടമ്പിസ്വാമി ജയന്തി ദിനം ആചരിച്ചു. സ്വാമികളുടെ ചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം…
ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റി ഓണാഘോഷം നടത്തി
പാലക്കാട്: കരിങ്കരപ്പുള്ളി കാരുണ്യ ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം നടത്തിയ ഓണാഘോഷം ലയൺസ് ക്ലബ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു.പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ ലയൺസ് ഹങ്കർ ഡിസ്റ്റിക് കോഡിനേറ്റർ പ്രദീപ്…
79 -ാം മത് സ്വാതന്ത്ര്യ ദിനാഘോഷവും ആദരിക്കലും നടന്നു
മലമ്പുഴ: മലമ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയും മലമ്പുഴ സൗഹൃദ കൂട്ടായ്മയും സംയുക്തമായി മന്തക്കാട് വെച്ച് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി ദേശീയ പ്രതിജ്ഞ എടുത്തു. തുടർന്ന് നടന്ന യോഗം പാലക്കാട് യുഡിഎഫ് കൺവീനർ പി. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി…
റെയിൽവെ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേയ്ക്ക് ഉയർത്തണം: എൻ എഫ് ഐ ആർ പെൻഷണേഴ്സ് അസോസ്സിയേഷൻ
പാലക്കാട്: എൻ എഫ് ഐ ആർ പെൻഷണേഴ്സ് അസോസ്സിയേഷൻ ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഡയറക്ടറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. പാലക്കാട് ഡിവിഷണൽ റെയിൽവെ ആശുപത്രിയുടെ നിലവാരം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളോടെ ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം.
എസ് പി സി ദിനാചരണം നടത്തി
മലമ്പുഴ: പതിനഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ദിനാചരണത്തിൻ്റെ ഭാഗമായി ആശ്രമ ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ സീനിയർ സൂപ്രണ്ട് രാജലക്ഷ്മി എസ്.പി.സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. മലമ്പുഴ സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർമാരായ രമേശ്,…
ധീരൻ ചിന്നമലയേയും സഹ പോരാളികളേയും അനുസ്മരിച്ചു
പാലക്കാട്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല പോരാളിയായ ധീരൻ ചിന്നമലയേയും അദ്ദേഹത്തിൻ്റെ സഹപോരാളികളേയും സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കൊങ്കു വീരന്മാരുടെ സൈന്യത്തെ കൂട്ടി പോരാടിയ ഒരു തമിഴ് ഭരണാധികാരി ആയ പാളയക്കാരൻ…
ബസ് സമരം പിൻവലിച്ചു
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു…