ബുദ്ധ പൗർണമി ആചരിച്ചു

പാലക്കാട് :വൈശാഖ മാസത്തിലെ പൗർണമി ശ്രീബുദ്ധന്റെ ജന്മദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് സാമൂഹ്യപ്രവർത്തക കൂട്ടായ്മ ബുദ്ധ പൗർണ്ണമി കൂട്ടായ്മ സംഘടിപ്പിച്ചു. ബുദ്ധം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമിമന്ത്ര ശബ്ദത്തോടുകൂടി ശ്രീബുദ്ധ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച…

ശക്തമായ മഴയിൽ റോഡിൽ കോൺഗ്രീറ്റ് ചെയ്തത് ഒഴുകിപ്പോയി.

മലമ്പുഴ: ഇന്നലെ സന്ധ്യക്ക് ഉണ്ടായ ശക്തമായ മഴയിൽ, തെരഞ്ഞെടുപ്പു കാലത്ത് ചെയ്ത കോൺഗ്രീറ്റ് ഒഴുകിപ്പോയി. മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിനു നടുവിലൂടെ വാട്ടർ അതോ റട്ടി കുഴിച്ച ചാലുമൂടിയ കോൺഗ്രീറ്റാണ് ഒലിച്ചു പോയത്. രണ്ടു വർഷം മുമ്പാണ് ചാൽ കോരിയത്.…

മഴയും… വേനലും. മാറി മാറി വന്നു …. പക്ഷേ ചെക്ക്ഡാമിലെ മണലും ചെളിയും മാറ്റാൻ നടപടിയില്ല.

അടിമാലി: വീണ്ടും ഒരു മഴക്കാലം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിൽ നിറഞ്ഞുകിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തിൽ തീരുമാനമില്ല. വെള്ളത്തൂവൽ പാലത്തിനുതാഴെ മുതിരപ്പുഴയാറിന് കുറുകെയാണ് വൈദ്യുതി ബോർഡിന്റെ ചെക്ക് ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, ചെറുകിട…

ഊത്ത മീൻ പിടുത്തം നിരോധിച്ചു. പിടി വീണാൽ 8 മാസം ജയിൽ ശിക്ഷ.

പുഴകളിലും തോട്ടിലും മീൻ പിടുത്തം നിരോധിച്ചതായി ഫിഷറീസ് വകുപ്പ് കൊച്ചി: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും,…

ചില്ലകൾ നിറയെ കുലച്ച് കാന്തല്ലൂരിൽ ആപ്പിള്‍ക്കാലം വരവായി

മൂന്നാർ : കാന്തല്ലൂരിൽ ആപ്പിൾ കാലമാണ്.രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാർഡ് നേടിയശേഷമുള്ള ആദ്യ ആപ്പിൾക്കാലം . ഭാവനയ്ക്കപ്പുറം ചില്ലകൾ നിറയെ കുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ജൂലൈ അവസാനത്തോടെ ആരംഭിയ്ക്കും. ശരാശരി ഒരു മരത്തിൽനിന്ന് 30 കിലോഗ്രാം വരെ…

സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി കേരള മദ്യനിരോധന സമിതി

പാലക്കാട്: മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചർച്ച നടത്തിയതായും കുറിപ്പ് തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് കേരള മദ്യനിരോധന…

മാലിന്യങ്ങളും രോഗങ്ങളും മരണവും കൂടുന്നു; ആരോഗ്യ അടിയന്തിരാവസ്ഥ അനിവാര്യം

പാലക്കാട്: കേരളം പകർച്ചവ്യാധികളുടെ പിടിയിലമരുന്നു. മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങും മുൻപ് തന്നെ മഴ ശക്തമായി. മാലിന്യങ്ങളും രോഗങ്ങളും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. “മാലിന്യമുക്തം നവ കേരളം” ക്യാമ്പയിനിലൂടെ മാലിന്യ ശേഖരണത്തിൽ വൻ വർധനവുണ്ടായി. എന്നാൽ മാലിന്യങ്ങൾ സുരക്ഷിതമായി കൈയ്യൊഴിയുന്നതിൽ ആനുപാതിക വർധനവുണ്ടാകുന്നില്ല.…

കെ എം ബി യു മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും

പാലക്കാട്: കേരള മേര്യേജ്ബ്രോക്കേഴ്സ് യൂണിയൻ മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും രക്ഷാധികാരി വിജയൻ മേലാർക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരീഷ് കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ശശികുമാർ കൊടുമ്പു, ജോയിൻ സെക്രട്ടറി ജാനകി…

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മലമ്പുഴ: അകമലവാരം അയ്യപ്പൻ പൊറ്റ,കാരി മറ്റത്തിൽ പരേതനായ കുര്യൻ മകൻ കുര്യാക്കോസ് (54 ) ബൈക്കപകടത്തിൽ മരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ പാലക്കാട്ടക്ക് ജോലിക്ക് പോകയായിരുന്നു. എലിവാലിൽ വെച്ച് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സ്…

കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കാട്ടാന

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. ചീയപ്പാറ…