മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്‌ : മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട്‌ അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടിൽ ജി. പ്രഭാകരൻ (70) ആണ് മരിച്ചത്. ദ ഹിന്ദു പത്രത്തിൽ നിന്നും വിരമിച്ച ശേഷം നിലവിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിചെയ്ത് വരികയായിരുന്നു.ഇന്നലെ രാത്രി തിരുവനന്തപുരം പോകാൻ…

മാലിന്യ മുക്തം നവകേരളം : വ്യാപാരികൾ മന്തക്കാട് പരിസരം വൃത്തിയാക്കി

മലമ്പുഴ:മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ്റ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മന്തക്കാട് പരിസരവും കടകളുടെ മുൻവശവും വൃത്തിയാക്കി.യൂണിറ്റ് പ്രസിഡന്റ് അപ്പുകുട്ടൻ , സെക്രട്ടറി ഉദയൻ, യൂണിറ്റ് ട്രെഷറർ ഇബ്രാഹിം,എസ്ക്യൂട്ടീവ് അംഗംഎൽജോ പി. ജോർജ്,ഗുരുവായൂരപ്പൻ,മെമ്പർമാരായ വിജയൻ,…

നാട്ടിലെ യുവജനങ്ങൾ വിദേശത്തേക്ക് ജോലി തേടി പോകുന്നത് ഖേദകരം: എ.പ്രഭാകരൻ എം എൽ എ

മലമ്പുഴ: രാജ്യത്ത് ഏറെ ജോലി സാദ്ധ്യതയുണ്ടായിട്ടും യുവജനങ്ങൾ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഖേദകരമാണെ് എ .പ്ര ഭാകരൻ എം.എൽ.എ. കേരള സർക്കാർ വ്യവസായീക പരിശീലനവകുപ്പിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഐ ടി ഐ യിൽ സംഘടിപ്പിച്ചു ജോബ് ഫെയർ സ്പെക്ട്രം 2023-24…

വേല കമ്മിറ്റി രൂപീകരിച്ചു

—പ്രജീഷ് പ്ലാക്കൽ —പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ :…

മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ആലത്തൂർ: കെഎസ് ബിഎ ആലത്തൂർ ബ്ലോക്ക് മെമ്പർഷിപ്പ് കക്യാമ്പ് സംഘടിപ്പിച്ചു.വടക്കഞ്ചേരി ഓഫീസിൽ ചേർന്ന യോഗത്തിൽ ആലത്തൂർ ബ്ലോക്ക് പ്രസിഡൻറ് ശിവ പ്രസാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി പ്രശാന്ത്, ആലത്തൂർ താലൂക്ക് സെക്രട്ടറി സുരേഷ് സംഘടന വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം…

“പോഷൻ മാ- 2023”

മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പഞ്ചായത്ത്തല പരിപാടി എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മരുതറോഡ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത്…

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നില്ലെന്ന് പരാതി

എരുമയൂർ: സ്റ്റോപ്പിൽ നിന്നും സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. എരിമയൂരിലെ വാട്ട്സപ്പ് ഗ്രൂപ്പായ എരിമയൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പോലീസിനോട് പരാതിയും പറഞ്ഞു. പല ബസ്സുകളും സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് നേരിൽക്കണ്ട് ബോധ്യമായതിനെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയുകയും, അവർ വന്നു നിർത്താതെ…

“കർഷകരോടൊപ്പം ഒരു ദിനം ” സംഘടിപ്പിച്ചു

ഒലവക്കോട്: കച്ചവടക്കാർ നൽകുന്ന ഉൽപ്പന്നങ്ങൾക്ക് കച്ചവടക്കാർ പറയുന്ന വില കൊടുത്തു വാങ്ങണമെന്നും എന്നാൽ കർഷകർ നൽകുന്ന നെല്ല് അടക്കമുള്ള ഉൽപ്പന്നങ്ങൾക്കു് മില്ലുടമകളും മറ്റു കച്ചവടക്കാരും പറയുന്ന വിലയാണ് ലഭിക്കുന്നതെന്നു് മലമ്പുഴ എം എൽ എ, എ. പ്രഭാകരൻ പറഞ്ഞു. സമഗ്ര വെൽനസ്സ്…

പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിന് പ്രേംനാഥിനെ തിരഞ്ഞെടുത്തു

ലണ്ടനിൽ വെച്ച് നടക്കുന്ന പ്രോസിക്യൂട്ടർമാരുടെ അന്തർ ദേശീയ സമ്മേളനത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രോസീക്യൂട്ടേഴ്‌സിന്റെ ഔദ്യോഗിക പ്രതിനിധി ആയി പങ്കെടുക്കാൻ പാലക്കാട്‌ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ ഇരുപത്തിനാലു മുതൽ ഇരുപത്തേഴ്‌ വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ…

മാധ്യമ പ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണം

പാലക്കാട് ∙ കോവിഡ് വ്യാപനക്കാലത്തു റദ്ദാക്കിയ മാധ്യമ പ്രവർത്തകരുടെ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നു റെയിൽവേ മന്ത്രാലയത്തോടും കേന്ദ്രസർക്കാരിനോടും പത്രപ്രവർത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പട്ടു. പത്രപ്രവർത്തക പെൻഷൻ 12,000 രൂപയാക്കണമെന്നു യോഗം സംസ്ഥാന സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജനറൽ ബോഡി…