ശുദ്ധജല വിതരണം മുടങ്ങും

മലമ്പുഴ: പി.ഡബ്ല്യു.എസ്.എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള പുതുശ്ശേരിയിലെ 3.5 എം എൽ ഡി, 4.5 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 29-12-2025 (തിങ്കൾ), 30-12-2025 (ചൊവ്വ) ദിവസങ്ങളിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. മാന്യ ഉപഭോക്താക്കൾ വേണ്ടുന്ന…

ജനാധിപത്യത്തിൻ്റെ ഉടമകളായ പൗരന് ലഭിക്കാതെ പോവുന്ന ‘ബഹു’ വിശേഷണവുംആദരവും പൗര സേവകരായ ഞങ്ങൾക്ക് വേണ്ട : ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ

നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവരുടെ പേരിനു മുന്നിൽ ഉപയോഗിച്ചു വരുന്ന ‘ബഹുമാനപ്പെട്ട ‘എന്ന വിശേഷണ പദം വേണ്ടെന്ന് ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ . ജനാധിപത്യത്തിൽ പൗരന് ലഭിക്കാതെ പോകുന്ന ഒരു ആദരവും വിശേഷണവും ജനസേവകരായ ഞങ്ങൾക്ക് വേണ്ട എന്നതാണ്…

താലൂക്ക് നായർ നേതൃതല യോഗം നടത്തി

പാലക്കാട്: താലൂക്ക് എൻ എസ് എസ് യൂണിയനിലെ കരയോഗം, വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ താലൂക്ക് നായർ നേതൃതല യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച…

വിമുക്തി ജില്ലാതല ഫ്ലാഷ് മോബ് മത്സരം നടത്തി

പാലക്കാട്: കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ / നേർക്കൂട്ടം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹല്യ യാഡ്, അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് , എക്സൈസ് ഡിപ്പാർട്ട്മെന്റും വിമുക്തി മിഷനും സംയുക്തമായി പാലക്കാട് ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം…

ബ്രോഷർ പ്രകാശനം ചെയതു

മലമ്പുഴ: ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി 18 മുതൽ 23 വരെ നടത്തുന്ന അഷ്ട ബന്ധ കലശത്തിന്റേയും വേല മഹോത്സവത്തിന്റെയും ബ്രോഷർ പ്രകാശനം ക്ഷേത്രം മേൽ ശാന്തി അഖിൽ മാധവ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗണേശൻ, ഉത്സവ…

പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം

പാലക്കാട്: പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയനിലെ പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് യൂണിയൻ…

ശിവഗിരി തീർത്ഥാടനം, പീതാംബര ദീക്ഷ ചടങ്ങ് നടന്നു

പാലക്കാട്: ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച അറിവിൻ്റെ തീർത്ഥാടമായ ശിവഗിരി തീർത്ഥാടത്തിൻ്റെ 93-ാം തീർത്ഥാടന വ്യതാരംഭ നാളിൽ പീതാംബരദീക്ഷ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മാശ്രമം പ്രസിഡൻ്റ് സ്വാമി നാരായണ ഭക്താനന്ദ…

മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

തച്ചമ്പാറ: ജനവാസ മേഖലയിലെ ആളുകൾക്ക് ഭീഷണിയായ പുലി കൂട്ടിലക്കപ്പെട്ടു. മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മുതുകുറുശ്ശി ഭാഗത്ത് പുലിയെ റബ്ബർ ടാപ്പിംഗ് തൊഴിലാളി കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നു. പുലിയെ പിടിക്കാനുള്ള കൂട്…

ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും

— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ) ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും…

റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പുതുവത്സരാഘോഷവും

ഒലവക്കോട്: കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബർ 27 വൈകീട്ട് 6 ന് വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനാവും, സെക്രട്ടറി ജെ ബേബി…