ഒലവക്കോട്: ഒലവക്കോട് എൻ എസ് എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷം സമാപിച്ചു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ സമാപന സമ്മേളനം എൻ എസ് എസ് പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി വിപിന ചന്ദ്രൻ അദ്ധ്യക്ഷനായി. കൺവീനർ കെ രവീന്ദ്രൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, സെക്രട്ടറി എൻ കൃഷ്ണകുമാർ, നഗരസഭാംഗം ഷെരീഫ് റഹ്മാൻ, എൻ എസ് എസ് ഭാരവാഹികളായ ആർ ശ്രീകുമാർ, അനിത ശങ്കർ, രാജേശ്വരി ടീച്ചർ, കോമളം ശ്രീകുമാർ, ജെ ബേബി ശ്രീകല, എൻ ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു. സ്ഥാപക സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണനെ മൊമന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു. കോഴിക്കോട് എച്ച് ആർ ട്രൈനർ ഹേമാ പാലൻ നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസെടുത്തു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. രജത ജൂബിലി വർഷത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി പ്രസിഡന്റ് സി വിപിന ചന്ദ്രൻ പറഞ്ഞു. ചികിത്സാ സഹായങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവയായിരുന്നു ജൂബിലി വർഷത്തിൽ ചെയ്തിരുന്നത്.


