മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധിക മാധവൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, പഞ്ചായത്തംഗങ്ങളായ സന്തോഷ്, സജിത, ഐ. സി. ഡി. എസ് സൂപ്പർവൈസർ അസീന എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായി.


