മലമ്പുഴ: ഹോളി ഫാമിലി കോൺവന്റ് പ്രോവിഡൻസ് ഹോമിലെ താമസക്കാരായ മുപ്പത്തിയഞ്ചോളം കുരുന്നു കുട്ടികൾക്കൾക്ക് വേണ്ടി മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ൻ്റെ അംഗങ്ങൾ മാജിക്ക് ഷോ നടത്തി. ചിറ്റൂർ ലയൺസ് ക്ലബ്ബും മജിഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ അസോസിയേഷൻ പാലക്കാട്(MAP) പ്രസിഡൻ്റും ലയൺസ് ക്ലബ്ബ് ഹങ്കർ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്ററുമായ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺസ്ക്ലബ്ബ് അംഗം നൂർ മുഹമ്മദിന്റെ അറുപത്തിയഞ്ചാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു . തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

മജീഷ്യൻ അസോസിയേഷൻ സെക്രട്ടറി പ്രേമദാസ്, ട്രഷറർ വിഗ്നേഷ് കരിപ്പോട്, ശരവണൻ പാലക്കാട്, രാജേഷ് പാലോട്, സാജൻ നന്ദിയോട്, ബാബു പൂച്ചിറ എന്നീ പ്രശസ്തമാന്ത്രികർ അവതരിപ്പിച്ച മാജിക് ഷോ കുട്ടികളും കന്യാസ്ത്രീകളും ചിറ്റൂർ ലയൺസ് ക്ലബ്ബ് അംഗങ്ങളും വളരെയധികം അസ്വാദിച്ചു. ചിറ്റൂർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബേബി ഷക്കീല, സെക്രട്ടറി പത്മജ പ്രദീപ്, ട്രഷറർ വിജയമോഹൻ, ചാർട്ടർ പ്രസിഡൻ്റ് സുകുമാർ, ഭവദാസ്, മുരുകദാസ്, നൂർ മുഹമ്മദ്, സുനിൽകുമാർ കൊട്ടെക്കാട് ദേശ കമ്മിറ്റി സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

