പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിൽ രാത്രിയുടെ മറവിൽ പോസ്റ്റർ പതിച്ചയുമായി ബന്ധപ്പെട്ട ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തങ്കപ്പൻ നൽകിയ പരാതിയിൽ ‘കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. രാത്രി സാമൂഹ്യവിരുദ്ധർ വന്ന വാഹനം , സിസിടിവി ദൃശ്യം എന്നിവയുടെ ‘ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്. സൗത്ത് ഇൻസ്പെക്ടർ വി പിൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

