കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാംസംഘടിപ്പിച്ചു

ചിറ്റൂർ: നോ-ടു-ഡ്രഗ് കമ്പായൻ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്, ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അതാത് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലം തലത്തിൽ കമ്മ്യൂണിറ്റി ഔട്ട് പ്രോഗ്രാം സംഘടിപ്പിച്ചു…

ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രിയും, ചിറ്റൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ കെ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

വിമുക്തി മിഷൻ ജില്ലാ മാനേജർ സജീവ് എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ചിറ്റൂർ തത്തമംഗലം മുൻസിപ്പൽ ചെയർമാൻ സുമേഷ് അച്യുതൻ അവർകൾ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ടി. മഹേഷ്, എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ്‌ എം എന്നിവർ ആശംസകൾ അറിയിക്കുകയും, ലൈഫ് സ്കിൽ ട്രെയിനർ ആയ ഗുരുവായൂരപ്പൻ എസ് യോഗയും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീർ എസ് പ്രസ്തുത പരിപാടിക്ക് നന്ദി അറിയിച്ചു.

കച്ചേരിമേട് നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ GVGHSS SPC വിദ്യാർത്ഥികളും , NCC 27 (കേരള ബെറ്റലിയൻ) വിദ്യാർത്ഥികളും, നാഷണൽ സർവീസ് സ്കീം അഹല്യ കോളേജ് വിദ്യാർത്ഥികളും, ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി കുടുംബശ്രീ പ്രവർത്തകരും, CADET AVENUE റസിഡൻസ് അസോസിയേഷൻ കിട്ടുമാമൻ നഗർ ചിറ്റൂർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, സ്കൂൾ കൗൺസിലർമാർ തുടങ്ങിയ പ്രതിനിധികളും പങ്കെടുത്തു.

jose-chalakkal