മണ്ണാർക്കാട് : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വട്ടമ്പലം മദർ കെയർ ആശുപത്രിക്ക് സമീപമുണ്ടായ വാഹനപകടത്തിൽ ഒരാൾക്ക് പരുക്ക്. മണ്ണാർക്കാട് ചെത്തല്ലൂർ വടക്കേപുരക്കൽ അറുമുഖൻ്റെ മകൻ ഷൈജുവി (26)നാണ് പരുക്കേറ്റത്. ഞായർ വൈകിട്ട് മൂന്നുമണിക്ക് ആയിരുന്നു അപകടം. ഇയാളെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

