മലമ്പുഴ: പി.ഡബ്ല്യു.എസ്.എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള പുതുശ്ശേരിയിലെ 3.5 എം എൽ ഡി, 4.5 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 29-12-2025 (തിങ്കൾ), 30-12-2025 (ചൊവ്വ) ദിവസങ്ങളിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. മാന്യ ഉപഭോക്താക്കൾ വേണ്ടുന്ന മുൻ കരുതലകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് മലമ്പുഴ സെക്ഷൻ എ ഇ അറിയിച്ചു.

