തച്ചമ്പാറ: ജനവാസ മേഖലയിലെ ആളുകൾക്ക് ഭീഷണിയായ പുലി കൂട്ടിലക്കപ്പെട്ടു. മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മുതുകുറുശ്ശി ഭാഗത്ത് പുലിയെ റബ്ബർ ടാപ്പിംഗ് തൊഴിലാളി കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നു. പുലിയെ പിടിക്കാനുള്ള കൂട് വനം വകുപ്പ് സ്ഥാപിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി 9 :30 ഓടുകൂടി പുലി കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്ത് എത്തി.

