മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ പുലി സാനിധ്യം കണ്ട മലമ്പുഴ ഗവ: ഹയർസെക്കൻറി സ്കൂൾ കോമ്പൗണ്ടിലേയും പരിസര പ്രദേശത്തേയും കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി തുടങ്ങി. സ്കൂളിന്റെ അധിനതയിലുള്ള പ്രദേശം സ്കൂൾ അധികൃതരും തൊട്ടടുത്തായി ജയിൽ ക്വാർട്ടേഴ്സിനനുവദിച്ച പ്രദേശം ജയിൽ അധികൃതരുമാണ് വെട്ടിമാറ്റുന്നത്. സ്കൂളിനുമുന്നിലുള്ള പ്രദേശം ഇറിഗേഷവകുപ്പിന്റേതാണ് ഉടൻ വെട്ടിമാറ്റുമെന്നും അധികൃതർ പറഞ്ഞു.
അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണെന്നും പരിസരത്തെ ഒഴിഞ്ഞ ക്വാർട്ടേഴുകൾപൊന്തക്കാടുപിടിച്ചു കിടക്കുകയാണെന്നും അവ പൊളിച്ചു മാറ്റാൻ അധികൃതർക്ക് കത്തു നൽകിയതായും സ്കൂൾ എച്ച് എം സപ്ന ടീച്ചർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി പതിനൊന്നു മണിക്കും ബുധനാഴ്ച്ച രാവിലേയും ഉച്ചക്കും ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നു. വനം വകുപ്പ് ഇവിടെ രാത്രിയും പകലു കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാമറയും സ്ഥാപിച്ചീട്ടുണ്ട്. വരും ദിവസങ്ങളിൽ കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.


