പാലക്കാട്:
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും ,രാമായണ പാരായണ മത്സരവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി, യൂണിയൻ ഭരണ സമിതി അംഗം എം.ഉണ്ണികൃഷ്ണൻ, ആർ.ബാബു സുരേഷ്, ടി.മണികണ്ഠൻ, ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, കെ.പി രാജഗോപാൽ, കെ.ശിവാനന്ദൻ , പ്രതിനിധി സഭാ അംഗം .ആർ.സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, താലൂക്ക് യൂണിയൻ എം.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, യൂണിയൻ വനിത സമാജം പ്രസിഡൻ്റ്, ബേബി ശ്രീകല, വൈസ് പ്രസിഡൻ്റ് വി.നളിനി, സെക്രട്ടറി അനിത ശങ്കർ, ട്രഷറർ വത്സല ശ്രീകുമാർ, എന്നിവർ പ്രസംഗിച്ചു.
യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു