പാലക്കാട്: പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ താൻ ഡോക്ടർ ആണെന്നും മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ Dr. നിഖിത ബ്രഹ്മദത്തൻണെന്നും മനിശ്ശേരിമനയിലെ കോടികൾ അവകാശി ആണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും , പരാതിക്കാരനെ തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും വിശ്വസിപ്പ് ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി വിശ്വസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഒരു വർഷത്തോളം തുടർന്ന് സൗഹൃദത്തിൽ ഇടയ്ക്കിടെ പരാതിക്കാരനെ താൻ ജോലി ചെയ്യുന്നതായി പറയുന്ന പാലക്കാട്
ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഈ സമയം ഡോക്ടറുടെ വേഷം ധരിച്ച് സ്തെതസ്കോപ്പ് അണിഞ്ഞ് എത്തി ഡോക്ടർ ആണെന്ന് ഭാവത്തിൽ പരാതിക്കാരനെ വിശ്വസിപ്പിക്കുന്നതിനായി പ്രതിയുടെ തന്നെ സഹായികളായി പ്രവർത്തിക്കുന്ന ആളുകളെ നിർത്തി അവരോട് സംസാരിച്ചു വിശ്വസിപ്പിച്ചും, തുടർന്ന് താൻ നിർമ്മിക്കുന്ന ivf ആശുപത്രിയിൽ പരാതിക്കാരനെ പാർട്ണർ ആക്കാം എന്നും പറഞ്ഞു 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി ചതി ചെയ്തിട്ടുള്ളതാണ്. ഈ സ്ത്രീ പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുകയും ആരംഭത്തിൽ അത് തിരിച്ചു നൽകുകയും അടുത്ത തവണ കൂടുതൽ പണം വാങ്ങിക്കുകയും തിരിച്ച് നൽകാതെ സ്ഥലത്തുനിന്ന് മുങ്ങുകയാണ് ചെയ്യുന്നത്.
2023 ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താൻ സാധിക്കാതെ വരികയാണ് ഉണ്ടായത് വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്ന ഈ സ്ത്രീയെ പോലീസിന് കണ്ടെത്താൻ സാധിക്കാതെ വരികയും അന്വേഷണം ഊർജിതമാക്കി സ്പെഷ്യൽ ടീമിനെ നിയോഗിച്ചന്വേഷിച്ചതിൽ നിന്നും ഇന്നലെ എറണാകുളം ലുലു മാളിൽ വച്ച് പ്രതി മണ്ണാർക്കാട് സ്വദേശിനി മുബീന @ Dr. നിഖിത വ 35 D/o മുഹമ്മദ്, കുണ്ടുതൊട്ടിക, പയ്യനടം, കുമരംപുത്തൂർ എന്ന വരെ അറസ്റ്റ് ചെയ്യുകയും അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരുടെ പക്കൽ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും മറ്റും കണ്ടെത്തുകയുണ്ടായി. കേസിൽ സഹായിയായി പ്രവർത്തിച്ചിരുന്നതും, പ്രതിയോടൊപ്പം ലിവിങ് ടുഗതറായി ജീവിച്ചുവരുന്ന
രണ്ടാം പ്രതി ശ്യാം സന്തോഷ്, s/o സന്തോഷ് വ. 33, ശ്യാം നിവാസ്, നീർക്കുന്നം, അമ്പലപുഴ. മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ളതതും ഇയാൾ ജാമ്യത്തിലാണ്. ‘ ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യാതയുള്ള മുബീന ഡോക്ടറാണെന്ന് വിശ്വസിക്കുന്ന തരത്തിൽ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ വെച്ച് സഹായികളെ നിർത്തി പരാതിക്കാരനെ വിശ്വസിപ്പിക്കുന്ന തരത്തിൽ പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പറയുന്നു. സമാന രീതിയിൽ ധാരാളം പേരിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ട് എന്ന് അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ V.ഹേമലത, M.വിജയകുമാർ , ASI – ഉഷാദേവി , സീനിയർ പോലീസ് ഓഫീസർ R.രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവർ. അടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്
ഈ പ്രതിക്ക് ആലപ്പുഴ കോഴിക്കോട് എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിൽ സമാന കാര്യത്തിന് കേസുകൾ ഉണ്ട്.

