സദ്ഗമയ മേഖലാ സമ്മേളനങ്ങൾ

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഒൿടോബർ 19 ഞായറാഴ്ച കോങ്ങാട് മേഖലയിലെ 18 കരയോഗങ്ങളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മേഖലാ സമ്മേളനം കൊടുങ്ങല്ലൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കുന്നു. പാലക്കാട്താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ കമ്മിറ്റി മെമ്പറുമായ ആർ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുമെന്നും യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.

jose-chalakkal