മലമ്പുഴ: ആശ്രമം എച്ച്എസ്എസ് സ്കൂളിൽ നടന്ന എസ്പിസി ത്രിദിന ക്യാമ്പിനോട് അനുബന്ധിച്ച് മന്ദക്കാട് ഐടിഐ ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. എസ്പിസി- സിപിഎം രശ്മി രാജ്, എസിപി ഓ അശ്വതി, ജനമൈത്രി പോലീസ് ടീമിലെ രമേശ്, എച്ച് ദിലീപ്, എ എസ് ഐ കൃഷ്ണദാസ്, മലമ്പുഴ ആശ്രമം സ്കൂളിലെ അധ്യാപകരും നേതൃത്വം നൽകി.
