പാലക്കാട് ജില്ലയിലെ ആയിരത്തി ഇരുന്നൂറോളം വർഷം പഴക്കമുള്ള കുഴൽമന്ദം കളപ്പെട്ടി ശ്രീ മുകാംബിക ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം പ്രശസ്ത മൃദംഗ വിദ്വാനം ഗിന്നസ് ബുക്ക് അവാർഡ് ജേതാവും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും അക്കാദമി അംഗവുമായ സർവ്വശ്രീ കുഴൽമന്ദം ജി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു, നവരാത്രി ആഘോഷസമിതി ചെയർമാൻ എം.പി പ്രസാദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡൻ്റ് മിനി നാരായണൻ, വാർഡ് മെമ്പർ സുരേഷ്, എക്സിക്യൂട്ടിവ് ഓഫീസർ ഇ.നാരായണൻകുട്ടി, സുധാകരൻ നെടിയേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു ചടങ്ങിന് നാരയണൻ മാസ്റ്റർ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു തുടർന്ന് കുഴൽമന്ദം രാമ കൃഷ്ണൻ്റെ നേതൃത്വത്തിൽ ” മൃദു തരംഗ് ” ഫ്യൂഷൻ അരങ്ങേറി ടി.ആർ പരമേശ്വരൻ ( ഘടം) ജയപ്രകാശൻ കോട്ടായി ( പുല്ലാങ്കുഴൽ ), അനശ്വർ റാം ( കീബോർഡ്) എന്നിവർ ഫ്യൂഷന് അകമ്പടിയേകി. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ 23 ചൊവ്വ ഭക്തിഗാനതരംഗിണി, 24 ബുധൻ നാട്യ നടനം, 25 വ്യാഴം നൃത്ത സന്ധ്യ, 26 വെള്ളി ഭക്തിഗാനസുധ, 27 ശനി അഷ്ടപദി, 28 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ശ്രീ മുകാംബിക നവരാത്രി സംഗീതോത്സവം,, ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, 29 തിങ്കൾ ഭക്തിപ്രഭാഷണം, സോപാനസംഗീതം, 30 ചൊവ്വ ദീപാരാധന ,അഷ്ടമി വിളക്ക് പൂജവെപ്പ്, ഭക്തിഗാന മഞ്ജരി, 1-10 – 2025 ബുധൻ നവമി വിളക്ക്, പഞ്ചവാദ്യത്തോടു കൂടിയുള്ള ശീവേലി
2- വ്യാഴം വിജയദശമി ദിനത്തിൽ രാവിലെ 7 മണിക്ക് സരസ്വതി പൂജ, എഴുത്തിനിരുത്തൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് അഡ്വ: ഡോ: വി.കൃഷ്ണ് കുമരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.