പാലക്കാട് : അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയൻ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷം 2025 വി.കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ശിവൻ അദ്ധ്യക്ഷനായി. ബ്രഹ്മശ്രീ കൃഷ്ണദാസ് എഴക്കാട് വിശ്വകർമ്മ സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റിയംഗം കെ കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി വി മനോജ് കുമാർ, പാലക്കാട് നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൺ ടി ബേബി ചന്ദ്രൻ, എൻ എസ് എസ് പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, എസ് എൻ ഡി പി പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി കെ ആർ ഗോപിനാഥ്, കെ മുരളീധരൻ, കെ ആറുമുഖൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളെ അനുമോദിച്ചു. മുതിർന്ന അമ്മമാരെ ആദരിച്ചു.