പല്ലശ്ശന: പല്ലശ്ശന പ ഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന ദീപം ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആ പ്രദേശത്തെ പൂളിക്കുന്ന് സoരക്ഷണ സമരസമതി ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ പല്ലശ്ശന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
സമരസമിതി ചെയർ ചെയർമാനും രണ്ടാം വാർഡ്. മെമ്പറുമായ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ സി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. വി മുരളിധരൻ, വാർഡ് മെമ്പർമാരായ പി എസ് രാമനാഥൻ, ഡി മനു പ്രസാദ്, ആർ ജയ നാരായണൻ, കെ വിജയ രക്ഷ്മി,എ ജി കൃഷ്ണൻ, കെ കണ്ടൻ കൂട്ടി എന്നിവർ സംസാരിച്ചു. എൺപതുകാരിയായ സി കുഞ്ച – ക്വാറി മൂലം പ്രദേശത്തെ വയോധികരും കുട്ടികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിശദീകരിക്കുകയും ക്വാറി പ്രവർത്തനം നിർത്തുന്നതുവരെ സമരക്കാരോടൊപ്പം നിൽക്കുമെന്നും പറഞ്ഞു.

നിലവിൽ ക്വാറി പ്രവർത്തിക്കുന്നത് അനധീകൃതമായാണെന്നും, പഞ്ചായത്ത് പൊതുസ്മശാനത്തിലേക്കുള്ള വഴി ക്വാറാ ഉടമ അടച്ചുവെന്നും സമരക്കാർ ആരോപിച്ചു. കുളങ്ങളും നികത്തുകയും പുറമ്പോക്കുഭൂമികൾ കൈക്കലാക്കിക്കൊണ്ടിരിക്ക യാണെന്നും അവർ പറഞ്ഞു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പാറ പൊട്ടിക്കുന്നതെന്നും ബഫർ സോണിൽപെട്ട സ്ഥലത്താണ് ജിയോളജി പെർമിറ്റ് നൽകിയിരിക്കുന്നത്.
ക്വാറി ഉടമ സമർപ്പിച്ചീട്ടുള്ള എല്ലാ രേഖകളും പുന:പരിശോധിക്കണമെന്നും, ക്വാറി ഉടമ കൈയ്യേറായ സർക്കാർ ഭൂമി തിരിച്ചു പിടിക്കുകയും ജിയോളജി പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. ഭരണസമിതി അനുവാദം നൽകുന്നതു വഴി ക്വോറി ഉടമക്ക് അനധികൃത ഖനനത്തിന് വഴിവെച്ചതായും നാട്ടുകാർ കുറ്റപ്പെടുത്തി. വിജിലൻസി നെക്കൊണ്ട് പഞ്ചായത്ത് ഭരണത്തിലെ അഴിമതി അന്വേഷിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.