79 -ാം മത് സ്വാതന്ത്ര്യ ദിനാഘോഷവും ആദരിക്കലും നടന്നു

മലമ്പുഴ: മലമ്പുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയും മലമ്പുഴ സൗഹൃദ കൂട്ടായ്മയും സംയുക്തമായി മന്തക്കാട് വെച്ച് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി ദേശീയ പ്രതിജ്ഞ എടുത്തു.

തുടർന്ന് നടന്ന യോഗം പാലക്കാട് യുഡിഎഫ് കൺവീനർ പി. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് യു.ഇബ്രാഹിം അധ്യക്ഷ വഹിച്ചു. സന്തോഷ് മലമ്പുഴ പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു. പി. കമലാദരൻ,ദേവദാസ് , യു.മുഹമ്മദ് ബഷീർ സംസാരിച്ചു. വി.രാജൻ ,അബ്ദുൽ റബ്ബ്, കൃഷ്ണൻകുട്ടി, പി.ശ്രീനാരായണൻ മാസ്റ്റർ,ജോസ് ചാലക്കൽ എന്നിവരെ വിവിധ രംഗങ്ങളിലെ സേവനങ്ങൾക്ക് യോഗം ആദരിച്ചു.