വടുക സമുദായ സാംസ്കാരിക സമിതി കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു

വടുക സമുദായ സാംസ്കാരിക സമിതി പുതുശ്ശേരി ഏരിയ മുക്രോണി യുണിറ്റ് കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.സി. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. സുരേഷ് കുമാർ ‘, ഏരിയ പ്രസിഡൻ്റ് എം. കൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, സി. രവി, എച്ച് വൈശാഖ്, ആർ ശിവകുമാർ, എ.എം ശ്രീജ, എം. രാധ ,ആർ ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

വടുക സമുദായത്തിന് നൽകി വരുന്ന OEC വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാന പരിധി 6 ലക്ഷത്തിൽ നിന്നും അതാതു കാലത്ത് നിശ്ചിയിച്ചിരിക്കുന്ന ക്രിമി ലെയർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിശ്ചയിക്കുക. സംവരണം 3% ത്തിൽ നിന്ന് 10 % മായി ഉയർത്തുക, ഒരു AIDED വിദ്യാഭ്യസ സ്ഥപനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലുടെ സർക്കാരിനോട് ആവശ്യപ്പെട്ടു.