ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് രണ്ടുദിവസവും കൂടി എടുക്കും.

വെള്ളിയാഴ്ചയിലെ കനത്ത കാറ്റിലും മഴയിലും സെക്ഷൻ പരിധിയിൽ 35 വൈദ്യുത തൂണുകൾ തകർന്നും നൂറോളം വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തു. ലൈനിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റിയും വൈദ്യുതി ലൈനിലെ തടസ്സങ്ങൾ നീക്കം ചെയ്തും സെക്ഷനിലെ ഭൂരിഭാഗ പ്രദേശങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും കൂടുതൽ വൈദ്യുതി തൂണുകൾ തകർന്ന വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കുന്നതിന് രണ്ടു ദിവസവും കൂടി എടുക്കും. ജീവനക്കാരും, വിവിധ സെക്ഷനുകളിൽ നിന്നുള്ള കരാറുകാരെയും വെച്ച് പ്രതികൂല കാലവസ്ഥയിലും ദ്രൂത ഗതിയിൽ പ്രവർത്തികൾ നടത്തി വരുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ കെ എം രാജേഷ് അറിയിച്ചു.