ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.

ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി എം എസ് ) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.മോഹനൻ ആവശ്യപ്പെട്ടു. പാലക്കാട് ജില്ല മോട്ടോർ & ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി എം എസ്) ജില്ലാ സമ്മേളനം പാലക്കാട് കദളീവനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡൻറ് കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി എം എസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ, മോട്ടോർ ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടിവ് ഓഫീസർ വി.ആർ.സതീഷ് കുമാർ, യൂണിയൻ പ്രസിഡൻ്റ് കെ.രാജേഷ്, ജനറൽ സെക്രട്ടറി വി.രാജേഷ്, ട്രഷറർ ബി.വിജയരംഗം, എം. വീനസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ താരേക്കാട് മോയൻസ് സ്കൂളിനു മുന്നിൽ നിന്നും ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് കെ.വി.ഹരിഗോവിന്ദൻ, കെ.വി.ഉദയകുമാർ, യു.പരശുറാം ,ശശി ചോറോട്ടൂർ, വി.ശിവദാസ്, കെ. സുധാകരൻ, എം.ഗിരീഷ്,എം.പ്രദീഷ്, യു. രാമദാസ്, ശാന്തി.സി.എസ്, എന്നിവർ നേതൃത്വം നൽകി. ബി എം എസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡൻറ് :വി.രാജേഷ് , വൈസ് പ്രസിഡൻ്റുമാർ: യു.പരശുറാം, കെ.വി. ഉദയകുമാർ, ധനപാലൻ പട്ടാമ്പി, രാജീവ് ഷൊർണ്ണൂർ, എം.ആർ.റിക്സൺ ജനറൽ സെക്രട്ടറി: ശശി ചോറോട്ടൂർ, ജോ:സെക്രട്ടറിമാർ:എം. വീനസ്, കെ.വി.ഹരി ഗോവിന്ദൻ, കെ.ജി.സഹദേവൻ, ആർ.സുബാഷ്, കെ.ആർ.രാജൻ, കെ.കെ. ചാമുണ്ണി, ഗോപിനാഥൻ വടക്കഞ്ചേരി, രാജൻ കൊല്ലങ്കോട്, കെ.രാജൻ, കെ. അഭിലാഷ്, ട്രഷറർ : ബി.വിജയരംഗം