ആയുർവേദ മെഡിക്കൽ അസോസിയേഷൻ(എ.എം.എ.ഐ.) പാലക്കാട് ഏരിയ സമ്മേളനം പോസ്റ്റൽ ടെലിക്കോം ഹാളിൽ വെച്ച് നടന്നു. പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ.കെ.പി. വത്സകുമാർ അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി ചെയർ പേഴ്സൻ ഡോ. സൌമ്യ ഫിലിപ്പ് സ്വാഗതം പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആയുഷ് എൻ.എച്ച്.എം ഡിസ്പെൻസറി ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മൺമറഞ്ഞ ജ്ഞാനപീഠം ജേതാവ് എം ടി ക്കും ആയുർവേദ ഡോക്ടർമാരുടേയും സ്മരണാർത്ഥം ഡോ. കേശവ് പ്രസാദ്.എൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. ദിനേശൻ.പി.എം. അവതരിപ്പിച്ചു. ജില്ലാ റിപ്പോർട്ട് ജില്ലാ പ്രസിഡന്റ് ഡോ. ബാസിം. ഇ അവതരിപ്പിച്ചു. ഏരിയ റിപ്പോർട്ട് ഏരിയാ സെക്രട്ടറി ഡോ. ഷഹന.കെ. അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ സീനിയർ ഡോക്ടറായ ഡോ. നാരായണൻ കുട്ടി. എം. അവതരിപ്പിച്ചു. പുതിയ ഏരിയാ പ്രസിഡന്റായി ഡോ.കെ.പി.വത്സകുമാറിനേയും സെക്രട്ടറിയായി ഡോ. അഭിജിത്ത് മോഹനനേയും ട്രഷററായി ഡോ. അപർണ്ണ കെ.യേയും വൈസ് പ്രസിഡന്റായി ഡോ. ടോണി തോമസിന്റേയും ജോയിന്റ് സെക്രട്ടറിമാരായി ഡോ. റീജ വി , ഡോ. ഭഗത് കൃഷ്ണ എന്നിവരേയും തെരഞ്ഞെടുത്തു.
വനിതാ ചെയർ പേഴ്സണായി ഡോ. സൌമ്യാ ഫിലിപ്പിനേയും കൺ വീണറായി ഡോ. ലക്ഷ്മി. ടി.എം. നെയും തെരഞ്ഞെടുത്തു.
സിനിയർ ഡോക്ടർമാരായ ഡോ.സുബോധ്,ഡോ. ആരതിലക്ഷ്മി, ഡോ. രമ്യ ശിവദാസ് എന്നിവർ സംസാരിച്ചു. അതിനു ശേഷം നടന്ന സിമ്പോസിയത്തിൽ15 യുവ ഡോക്ടർമാർ പങ്കെടുത്തു സംസാരിച്ചു. പുതിയ സെക്രടറി ഡോ. അഭിജിത്ത് നന്ദി പറഞ്ഞു.
പുതിയ കമ്മിറ്റി പേരു വിവരങ്ങൾ:
ഡോ.കെ.പി.വത്സകുമാർ (പ്രസിഡന്റ്)
ഡോ.അഭിജിത്ത് (സെക്രട്ടറി)
ഡോ. ടോണി തോമസ്, (വൈസ് പ്രസിഡന്റ്)
ഡോ. റീജ (ജോയന്റ് സെക്രടറി )
ഡോ. ഭഗത് കൃഷ്ണ (ജോ.സെക്രട്ടറി)
ഡോ. അപർ ണ.കെ (ട്രഷറർ)
വനിതാ കമ്മിറ്റി:
ചെയർ പേഴ്സൻ.. ഡോ. സൌമ്യാഫിലിപ്പ്.
കൺവീണർ.
ഡോ. ലക്ഷ്മി. ടി.എം.
എക്സിക്യൂട്ടിവ് കമ്മിറ്റി:
ഡോ. കേശവ് പ്രസാദ്.
ഡോ.സുബോധ്
ഡോ. ആരതി ലക്ഷ്മി
ഡോ. രമ്യ ശിവദാസ്
ഡോ.ഷഹന
ഡോ. ആര്യ അനിൽകുമാർ. ഡോ.സ്നേഹ എസ് – ബാബു
പേട്രൻസ്& സ്പെഷൽ ഇൻവൈറ്റീസ്:
ഡോ. രാമൻ കുട്ടി വാരിയർ.
ഡോ.ദാമോദരൻ
വി.ജെ.
ഡോ.പി. എച്ച്.പ്രസാദ്.