ഇടവക ദിനാഘോഷം നടത്തി

മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ്‌സ് ദേവാലയത്തിൽ ഇടവകാ ദിനാഘോഷം ഒലവക്കോട് ഫൊറോന വികാരി ഫാ: ഷാജു അങ്ങേ വീട്ടിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ: ആൻസൻ മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. കൈകാരൻ ബാബുരാജകുലം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോവിഡൻസ് ഹോം മാർ സുപ്പീരിയർ മേരി ജയിംസ് സി എച്ച് എഫ്, മതബോധന പ്രധാന അദ്ധ്യാപകൻ ജോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവാഹത്തിന്റെ അമ്പതും ഇരുപത്തിയഞ്ചും വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. സമ്മാനദാനം, കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായി.