പിക്ചർ പെർഫെക്റ്റ് മൂവീസ് ഇന്റർനാഷണൽ പാലക്കാടിന്റെ ആദ്യ ഫീച്ചർ ഫിലിമായ “TR 20 – 24” ൻ്റെ ടൈറ്റിൽ ലോഞ്ച് പാലക്കാട് ധോണിയിലെ ലീഡ് കോളേജിൽ വച്ച് നടന്നു. തോമസ് ജോർജ്, മഞ്ജുള ശരത്, ലീലാസ്വാമി, രാജ രത്നം , കൃഷ്ണൻകുട്ടി പുതുപ്പരിയാരം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. രാജ് ഗണേഷ്, ശരത് പാലാട്ട് എന്നിവർ ചേർന്ന് ടൈറ്റിൽ പ്രകാശനം ചെയ്തു. സുന്ദരൻ കൽപ്പാത്തി, വെങ്കിട്ടയ്യർ, സുധാകരൻ കൊടുവായൂർ, ബിപിൻ ബാബു, കോവൈ ബാലു, ജയപാൽ സ്വാമിനാഥൻ, ദാസ് മാട്ടുമന്ത, കെ വി മഞ്ജുളൻ, രഞ്ചുരാജ്, സർജന്റ് സാജു എസ് ദാസ്, സജിത് ശങ്കർ രവീന്ദ്രൻ മലയൻകാവ്, ഷിബു വെമ്പല്ലൂർ, ശ്രീജിത്ത് രാജേന്ദ്രൻ, പരമേശ്വരൻ പള്ളിക്കൽ , രവീന്ദ്രൻ TAP എന്നിവർ സംസാരിച്ചു. ചലച്ചിത്രത്തെക്കുറിച്ച് സംവിധായകൻ രാധാകൃഷ്ണൻ പള്ളത്ത് വിശദീകരിച്ചു. മാർച്ചിൽ ചിത്രീകരിക്കുന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായ സർജന്റ് സാജു എസ് ദാസ് ഇതിലെ നായക വേഷം ചെയ്യുന്നു. ബിബിൻ ബാബു തിരക്കഥ – സംഭാഷണം രചിച്ചിരിക്കുന്നു . വിനോദ് ശരവണൻ ചായാഗ്രഹണവും റോബിൻ ജോർജ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൽ രവീന്ദ്രൻ മലയൻകാവ്, ഷിബു വെമ്പല്ലൂർ, ശ്രീജിത്ത് രാജേന്ദ്രൻ എന്നിവരുടെ വരികൾക്ക് സജിത് ശങ്കർ സംഗീതം നൽകുന്നു.
വില്ലേജ് ഓഫീസിന്റെ പശ്ചാത്തലത്തിൽ ജനങ്ങളും സർക്കാർ ജീവനക്കാരും ഒരുപോലെ നേരിടുന്ന വിവിധ വിഷയങ്ങൾ വരച്ചുകാട്ടുന്ന ചലച്ചിത്രത്തിന് ഒരു സർക്കാർ ഫയൽ നമ്പർ തന്നെയാണ് പേരായി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.