പുഷ്പമേളയെ കൊഴുപ്പിക്കാൻ ഒട്ടക സവാരിയും

മലമ്പുഴ: പുഷ്പമേള കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായി ഒട്ടക സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീൻ അക്വേറിയത്തിനു മുന്നിൽ നിന്നും റോപ്പ് വേ വരെ പോയി വരാൻ ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. മൂന്നുപേർ വരെ ഒരു ട്രിപ്പിൽ കയറും തത്തമംഗലം സ്വദേശി ഗൗതമിന്റേതാണ് സവാരി നടത്തുന്ന രണ്ട് ഒട്ടകങ്ങൾ. ക്യാമൽ ആന്റ് ഹോഴ്സ് എന്ന പേരിൽ തത്തമംഗലത്ത് ഫാം നടത്തുകയാണ് ഗൗതം. മൂന്നു കുതിരയും നാല് ഒട്ടകവുമാണ് ഫാമിലുള്ളത് മൂന്നു തലമുറയുടെ പാരമ്പര്യമാണ് ഈ ഫാമിനുള്ളതെന്ന് ഗൗതം പറഞ്ഞു. മേര്യേജ് പരിപാടികൾക്കും മറ്റും ഒട്ടകത്തേയും കുതിരയേയും ബുക്ക് ചെയത് കൊണ്ടുപോകാറുണ്ടെന്ന് ഗൗതം പറഞ്ഞു.