യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷികവും കുടുംബ സംഗമവും

യു എ ഇ: വടുക സമുദായ സാംസ്കാരീക സമിതി യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷീകവും കുടുംബ സംഗമവും ഷാർജ റോളയിൽ ഏഷ്യൻ എംബയർ റെസ്റ്റോറന്റിൽ ആഘോഷിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമാരൻ താമര കുന്നിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌പ്രസിഡന്റ് ഗോപി ആലത്തൂർ അദ്ധ്യക്ഷനായി. സീനിയർ യൂണിറ്റ് മെമ്പർ ജയപ്രകാശ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി രമേഷ് കഞ്ചിക്കോട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുജീഷ് റെയിൽവേ കോളനി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കേരള വാണിക വൈശ്യസംഘം ( PRASA ) യുഎഇ ഏരിയ കൺവീനർ ദേവരാജൻ മുഖ്യാതിഥിയായി എംബി സി എഫ് കൂട്ടായ്മ നൽകുന്ന കൈ താങ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ദുബായ് ഏരിയ സെക്രട്ടറി രമേശ് പുതു പെരിയാരം ആശംസയർപ്പിച്ചു സംസാരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ലക്കി ഡ്രോയും കുട്ടികൾക്ക് സമ്മാന വിതരണവും ഉണ്ടായി അംഗങ്ങൾക്കുള്ളയാത്ര സൗകര്യവും ഒരുക്കിയിരുന്നതായി സംഘാടകർ അറിയിച്ചു.