പാലക്കാട്: മോയൻസ് സ്കൂൾ അദ്ധ്യാപിക സുചിത്ര ക്ക് പിരായിരി റോഡ്സൈഡിൽ നിന്നും ബുധനാഴ്ച്ച വൈകീട്ട് കളഞ്ഞു കിട്ടിയ ഏകദേശം ഒന്നര പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണ്ണ പാദസരം പോലീസിൽ ഏൽപ്പിച്ചു. വിവരം അറിഞ്ഞ ഉടമസ്ഥരോഹിതും ഭർത്താവ് രാജേഷും സ്റ്റേഷനിലെത്തി പാദസരംകൈപ്പറ്റി അദ്ധ്യാപികയുടെ ഈ സത്യസന്ധതയെ പോലീസുകാരും അഭിനന്ദിച്ചു. പാദസരം തിരികെ കിട്ടിയതിൽ സന്തോഷവും നന്ദിയും ഉണ്ടെന്ന് രോഹിതും ഭർത്താവ് രാജേഷും പറഞ്ഞു.