മുനിസിപ്പൽ ബസ്റ്റാന്റ്: സ്വപ്ന സാക്ഷാൽക്കാരം നടക്കുമോ?

പാലക്കാട്: പാലക്കാടൻ ജനതയുടെ ചിരകാല സ്വപ്നമായ മുനിസിപ്പൽ ബസ്റ്റാന്റ് ഉടൻ സാക്ഷാൽക്കാരം നടക്കുമോ? ഇത് ചോദിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ബസ്റ്റാന്റ് പൊളിച്ചു മാറ്റി വർഷങ്ങൾ കഴിഞ്ഞു ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പണി നടന്നെങ്കിലും പൂർണ്ണമാകാതെ ഇപ്പഴും നോക്കുകുത്തിയായി നിൽക്കുന്നു. പൊന്തക്കാടുകൾ വളർന്നും രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയ ഈ പണി തീരാത്ത സ്റ്റാന്റിന് എന്നാണ് ഒരു ശാപമോഷം ഉണ്ടാവുകയെന്ന്‌ യാത്രക്കാരും പ്രദേശത്തെ കച്ചവടക്കാരും ചോദിക്കുന്നു. ബസ്റ്റാന്റ്‌പൊളിച്ചു മാറ്റിയതിനു ശേഷം യാത്രക്കാരില്ലാത്തതിനാൽ കച്ചവടം ഇല്ലാതെ നഷ്ടം സഹിക്കാനാവാതെ പല വ്യാപാരികളും അടച്ചുപൂട്ടി. യാത്രക്കാർ ദുരിതയാത്ര തുടരുന്നു. എത്രയും വേഗം സ്റ്റാന്റിന്റെ പണി പൂർത്തിയാക്കി യാത്ര സൗകര്യം ഒരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.