നേത്ര ചികിത്സാ ക്യാമ്പ് നടത്തി

പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെയും ലയൺസ് ക്ലബ് പാലക്കാട് ചേമ്പറിന്റെയും ആഭിമുഖ്യത്തിൽ ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി. ലയൺസ്ക്ലബ് പാലക്കാട് ചേമ്പർ പ്രസിഡന്റ് പി ബൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, ലയൺസ് ക്ലബ് ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി വിമൽ വേണു, ലയൻസ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റർ പത്മജ പ്രദീപ് മേനോൻ, ട്രിനിറ്റി ഹോസ്പിറ്റൽ മാർക്കറ്റിംഗ് കോഡിനേറ്റർ പ്രദീപ്, എൻഎസ്എസ് യൂണിയൻ കമ്മിറ്റി മെമ്പർ ആർ ശ്രീകുമാർ, കുന്നത്തൂർ മേട് കരയോഗം സെക്രട്ടറി ചന്ദ്രശേഖരൻ നമ്പ്യാർ, എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി അനിതാ ശങ്കർ, ലയൺസ് ക്ലബ് പാലക്കാട് ചേമ്പർ പ്രോഗ്രാം കോഡിനേറ്റർ ടി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളായ പി സന്തോഷ് കുമാർ, കെ ശിവാനന്ദൻ, കെ പി രാജഗോപാൽ, സി വിപിന ചന്ദ്രൻ, വി നളിനി, സുനിത ശിവദാസ്, ലയൺസ് ക്ലബ് ഭാരവാഹികളായ എൻ പുരുഷോത്തമൻ, റോഷൻ അലക്സ്‌ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.