പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ഗുരുപൂർണ്ണിമ ദിനത്തിൽ നടത്തിയ ദിനാചാരണം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉൽഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ കെ മേനോൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, ശ്രുതി ശ്യാം, മുൻ എം എൽ എ കെ എ ചന്ദ്രൻ, പ്രതിനിധി സഭ അംഗങ്ങളായ ആർ സുകേഷ് മേനോൻ, സി കരുണകരനുണ്ണി, വി രാജ്‌മോഹൻ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ ആയ ആർ ശ്രീകുമാർ, പി നടരാജൻ,പി സന്തോഷ് കുമാർ, കെ ശിവാനന്ദൻ മോഹൻദാസ് പാലാട്ട്, ആർ ബാബു സുരേഷ്, കെ പി രാജഗോപാൽ, ടി മണികണ്ഠൻ, യു നാരായണൻ കുട്ടി, എം ഉണ്ണികൃഷ്ണൻ, വി ജയരാജ്, എ അജി, സി വിപിനചന്ദ്രൻ, എം സുരേഷ്‌കുമാർ, ഒറ്റപ്പാലം താലൂക് യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ, വനിത യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു.ഗുരുപൂർണ്ണിമ ദിന ആചരണത്തിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരുമായി ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത ജ്ഞാനപ്പാന ആലാപനം ശ്രദ്ധേയമായിരുന്നു.