പാലക്കാട്: കേരളത്തിൽ ലഹരി ഭയാനകമാംവിധം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും മദ്യനിരോധിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേരള മദ്യനിരോധനസമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും പാലക്കാട് വെണ്ണക്കരയിൽ ഹിന്ദി മഹാ വിദ്യാലയത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ക്വിസ് മൽസരവും ബോധവൽക്കരണ ക്ലാസ്സുകളും നടന്നു. സമ്മേളനത്തിൻ്റെ ഉദ്ഘാടനം മുൻ പി.എസ്.സി. മെംബർ പി. ശിവദാസൻ മാസ്റ്റർ നിർവ്വഹിച്ചു. ലഹരി വ്യാപനത്തിനായുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ കരങ്ങളിൽ അകപ്പെട്ട് പോകാതിരിക്കാൻ കുട്ടികൾ ജാഗ്രത പുലർത്തണം. കുട്ടികളുടെ ഭാവി തകരാതിരിക്കാൻ രക്ഷിതാക്കളുടെ പ്രത്യേകമായ കരുതൽ ലഹരി വിരുദ്ധ പ്രവർത്തനതങ്ങളിൽ ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അക്ബർ. എച്ച്. ബാദുഷ അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മോഹനകുമാരൻ , പ്രമുഖ ഗാന്ധിയൻ പ്രവർത്തക ലക്ഷ്മി എം. പത്മനാഭൻ, സാമൂഹ്യ പ്രവർത്തകൻ വേലായുധൻ കൊട്ടേക്കാട് എന്നിവർ ലഹരി വിരുദ്ധ പ്രഭാഷണങ്ങൾ നടത്തി. ” ലഹരിയുടെ ചതിക്കുഴികളും ജാഗ്രതാ നടപടികളും ” എന്ന വിഷയത്തിൽ ഡോ . എ.കെ. ഹരിദാസ്, ഡോ. വി.ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗമായ സുഭാഷ് കുമാർ എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ, ജില്ലാ ട്രഷറർ ടി.എൻ. ചന്ദ്രൻ , ലഹരി വിമുക്തി ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ , കേരള മദ്യനിരോധന സമിതി ജില്ലാ ജോ. സെക്രട്ടറി കെ. മണികണ്ഠൻ, . എം., റിട്ട. സ്റ്റോർ സൂപ്രണ്ട് ടി.ജി. ഷൈൻ, ഹിന്ദി കോളേജ് അധ്യാപികയും കേരള മദ്യനിരോധന സമിതി വനിതാ ഫോറം ജില്ലാ കൺവീനറുമായ ഫാത്തിമ ടീച്ചർ , സ്റ്റഡി പോയിൻ്റ് കോളേജ് പ്രിൻസിപ്പാൾ മൊഹമ്മദ് നിസാമുദ്ദീൻ , പി.കെ. രാജൻ, വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മൽസരത്തിൽ ഒന്നാം സമ്മാനം പി.ആർ . ആത്മജും രണ്ടാം സമ്മാനം എസ്. അൻസിലും മുഹമ്മദും നേടി. ഉദ്ഘാടകനായ മുൻ . പി.എസ്.സി. മെംബർ പി. ശിവദാസൻ മാസ്റ്റർ സമ്മാന ദാനം നിർവ്വഹിച്ചു.