പാലക്കാട്: സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി എം ശ്രീവത്സന്‍ മുപ്പത്തൊമ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസില്‍ നിന്ന് 2024 മെയ് 31ന് വിരമിക്കുകയാണ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ഇരുനൂറ്റിയമ്പതില്‍ പരം ശാഖകളിലെ അംഗങ്ങളുടെ ചുമതലയുള്ള, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) തൃശ്ശൂര്‍ മൊഡ്യൂള്‍ ഡെ. ജനറല്‍ സെക്രട്ടറിയായ ശ്രീവത്സന്‍, ഓള്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ അഖിലേന്ത്യാ കൗണ്‍സില്‍ അംഗവും തിരുവനന്തപുരം സര്‍ക്കിള്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമാണ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനങ്ങള്‍ ചേര്‍ന്നു.
1964 സെപ്റ്റംബർ 28 ന് ആർമി ഉദ്യോഗസ്ഥൻ ആയിരുന്ന തേക്കത്ത് പത്ഭനാഭൻ നായരുടെയും പടിഞ്ഞാറേ മുട്ടിയിൽ വിജയലക്ഷ്മിയുടെയും മകനായി കോങ്ങാട് മുച്ചീരിയിൽ ജനിച്ചു. മുച്ചീരി എ ജെ ബി എസ്, പാലക്കാട് കാണിക്കമതാ കോൺവെന്റ്, പാലക്കാട് ബി ഇ എം ഹൈസ്കൂൾ, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം. സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദം.
സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കെ എസ് യൂ വിന്റെ പാലക്കാട് ബി ഇ എം ഹൈസ്കൂളിൽ സ്കൂൾ ലീഡർ ആയി. വിക്ടോറിയ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1976ൽ ആലുവ പുഴയിൽ വെച്ച് കെ എസ് യൂ നേതൃത്വ ക്യാമ്പ് നടക്കുമ്പോൾ അലുവാപ്പുഴയിൽ മുങ്ങി മരിച്ച പരേതനായ കെ എസ് യൂ സംസ്ഥാന നേതാവായിരുന്ന പി എം വിജയനാരായണന്റെ അനുജനാണ് ശ്രീവത്സൻ
1985 ജൂൺ നാലിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലിയില്‍ ചേര്‍ന്നു. കൊയിലാണ്ടി ശാഖയിലായിരുന്നു ആദ്യ നിയമനം. പാലക്കാട് കാര്‍ഷിക വികസന ശാഖ, പാലക്കാട് മുഖ്യ ശാഖ, മീനാക്ഷിപുരം ബ്രാഞ്ച്, പാലക്കാട് എൻ ആർ ഐ ബ്രാഞ്ച്, പാലക്കാട് റീജിയണൽ ബിസിനസ് ഓഫീസ്, തൃശ്ശൂര്‍ അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസ് തുടങ്ങിയ ബ്രാഞ്ചുകളിലും ഓഫീസുകളിലും പ്രവർത്തിച്ചു.
പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ,ഓയിസ്ക ഇൻ്റർനാഷണൽ (യുഎൻ
അംഗീകൃത പരിസ്ഥിതി സംഘടന) പാലക്കാട് ചാപ്റ്ററിന്റെ പ്രസിഡണ്ട് എന്നീ നിലകളിലും, സന്നദ്ധ സേവാ സംഘടനകൾ ആയ ഫ്രീമ സോൺ, സ്വരലയ തുടങ്ങിയവയിലും പ്രവർത്തിക്കുന്നു.
പാലക്കാട് നഗരത്തിലും ജില്ലയിലാകെയും കേരളത്തിലെമ്പാടും ഉള്ള പ്രശസ്തരും അല്ലാത്തവരും ആയ ആയിരക്കണക്കിന് ആളുകളുമായി നിതാന്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന സൗമ്യ വ്യക്തിത്വമാണ് ശ്രീവത്സന്‍റേത്. ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി ഒട്ടേറെ വ്യക്തികള്‍ ശ്രീവത്സനെ ആണ് സമീപിക്കാറുള്ളത്. മികച്ച സംഘാടകനായ ശ്രീവത്സന്‍, ബാങ്കിന്‍റെയും സംഘടനയുടെയും നൂറുകണക്കിന് പൊതു പരിപാടികളും സ്വകാര്യ പരിപാടികളും വിജയിപ്പിക്കാന്‍ അവിശ്രമം പരിശ്രമിച്ചിട്ടുണ്ട്.
ശ്രീവത്സന്റെ സഹധര്‍മ്മിണി പ്രീത റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയാണ്. മകൻ വിശ്വജിത്ത്, ചാർട്ടേഡ് അക്കൗണ്ടന്റ് , മകൾ വന്ദന,