മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം, കൃഷി ഓഫീസ്, സപ്ലൈകോ ,അംഗൻവാടി എന്നീ പരിസരങ്ങൾ ശുചീകരിച്ചു.
2023 ഡിസംബറിൽ മുറിച്ചിട്ട മരത്തടികളും അവശിഷ്ടങ്ങളും കിടന്നിരുന്നത് കൃഷി ഓഫീസ്, സപ്ലൈകോ , അംഗൻവാടി എന്നിവടങ്ങളിലേക്കുള്ള സഞ്ചാരത്തിന് തടസം നേരിട്ടിരുന്നു. സപ്ലൈകോയിലേക്ക് ലോഡ് വരാനാകാതെ വാഹനം മടങ്ങി പോവുക, വനിത ജീവനക്കാർ മരത്തടിയിലൂടെ ചാടിക്കടന്ന് വേണം ജോലിക്കെത്താനും പോകാനും .എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
പരാതികൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മരത്തടികൾ മാറ്റിയ തെങ്കിലും അവശിഷ്ടങ്ങൾ ചീഞ്ഞുനാറി കിടന്നിരുന്നതാണ് ഹരിത കർമ്മ സേനാംഗങ്ങൾ വൃത്തിയാക്കിയത്. അസിസ്റ്റൻറ് സെക്രട്ടറി എസ്.അജി, മലമ്പുഴ ഗ്രാമപഞ്ചായത്ത് എക്കൗണ്ടൻറ് ശോഭിത, കർമ്മ സേനാംഗം സരിത തുടങ്ങിയവർ ശൂചീകരണ പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകി.