മലമ്പുഴ: റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നെഴ്സ് ങ്ങിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡു പണി ആരംഭിച്ചത് ഇടക്കു വെച്ച് നിന്നു പോയത് ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പരാതി. വശങ്ങളിൽ ചാല് കോരി മെറ്റൽ ഇട്ടിരിക്കയാണ്. മഴ പെയ്തതോടെ മണ്ണ് ചെളിയായി മാറി ഇരു ചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് സ്ഥിരം കാഴ്ച്ചയാണെന്ന് നാട്ടുകാർ പറയുന്നു.
കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏറെ വർഷങ്ങൾ കടന്നുപോയിരുന്നു. പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിലാണ് റോഡു പണി ആരംഭിച്ചത്. കരാറുകാർക്ക് കുടിശ്ശികയുള്ളതിനാൽ മ്പാമ്പത്തിക പ്രതിസന്ധി മൂലമാണ് പണി നിന്നു പോയതെന്നാണ് അറിയാൻ കഴിഞ്ഞത്.