ബുദ്ധ പൗർണമി ആചരിച്ചു

പാലക്കാട് :വൈശാഖ മാസത്തിലെ പൗർണമി ശ്രീബുദ്ധന്റെ ജന്മദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് സാമൂഹ്യപ്രവർത്തക കൂട്ടായ്മ ബുദ്ധ പൗർണ്ണമി കൂട്ടായ്മ സംഘടിപ്പിച്ചു.

ബുദ്ധം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി
മന്ത്ര ശബ്ദത്തോടുകൂടി ശ്രീബുദ്ധ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച യോഗം എൻ.എ.പി.എം. കൺവീനർ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഏകതാ പരിഷത്ത് കൺവീനർ സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്ന യോഗത്തിൽ , വി.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി കെ. മായാണ്ടി,വിജയൻ അമ്പലക്കാട്, ടി.പി.കനകദാസ്, മലമ്പുഴഗോപാലൻ, വി.പത്മ മോഹൻ,പിരയിരി സൈദ് മുഹമ്മദ്,അബ്ദുൽ ഖാദർ കണ്ണാടി,ഡി കുഞ്ചൻ, എ രവീന്ദ്രൻ,കൃഷ്ണൻകുട്ടി കുനിശ്ശേരി എന്നിവർ സംസാരിച്ചു.