പാലക്കാട്: കേരള മേര്യേജ്ബ്രോക്കേഴ്സ് യൂണിയൻ മാസാന്തര യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും രക്ഷാധികാരി വിജയൻ മേലാർക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരീഷ് കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ശശികുമാർ കൊടുമ്പു, ജോയിൻ സെക്രട്ടറി ജാനകി മെട്രോ നഗർ, ഐ ടി എഞ്ചിനിയർ സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സംഘടനാംഗമായ ശിവകുമാറിന്റെ ഭാര്യയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.