ഹജജ് തീർത്ഥാടകർക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പട്ടാമ്പി | പരിശുദ്ധ ഹജ്ജ് കർമ്മത്തിനു മുമ്പായി തീർത്ഥാടകർ നിർബന്ധമായും സ്വീകരിക്കേണ്ട വാക്സിനേഷൻ ക്യാമ്പ്, പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്നു. മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്താൻ സാധിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട രണ്ടാമത്തെ വാക്സിനേഷൻ ക്യാമ്പാണിത്. ഇന്നലെ കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യത്തെ വാക്സിനേഷൻ ക്യാമ്പ് നടന്നിരുന്നു.

ഈ വർഷം സർക്കാർ വഴി ഹജ്ജിന് അവസരം ലഭിച്ചവരിൽ 230 പേർ ഇവിടെ വച്ച് വാക്സിനേഷൻ സ്വീകരിച്ചിരുന്നു. പട്ടാമ്പി മണ്ഡലത്തിൽ ബാക്കി വരുന്ന 330 ൽപരം വരുന്ന തീർത്ഥാടകർക്കുള്ള വാക്സിനേഷൻ ശനിയാഴ്ച പട്ടാമ്പി സംസ്കൃത കോളേജിൽ വെച്ച് നടന്നു . ഹാജിമാരുടെ വാക്‌സിനേഷൻ പരിപാടി വിലയിരുത്താനും ഹാജിമാര നേരിൽ കാണാനും എം എൽ എ മുഹമ്മദ് മുഹ്‌സിനും,ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി. പി ഷാജി,സ്റ്റാൻഡിന്റിങ് കമ്മിറ്റി കൗൺസിലർ വിജയകുമാർ, മെഡിക്കൽ ഓഫീസർ അബ്ദുറഹിമാൻ, ഹജ് കോ ഓർഡിനേറ്റർ ജാഫർ, ഫീൽഡ് ട്രൈനർ മാരായ ഷമീർ വാവന്നൂർ , മുനീറുൽ ഹഖ്, അലി മാസ്റ്റർ കൊപ്പം, ബഷീർ , കദീജ ടീച്ചർ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത് ആനന്ദ് എന്നിവർ പങ്കെടുത്തു. എസ് വൈ എസ് സ്വാന്ത്വനം വളണ്ടിയേഴ്സ് ഹാജിമാരെ സഹായിക്കാനായി സന്നിഹിതരായിരുന്നു.