–ജോസ് ചാലയ്ക്കൽ–
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴ ഡാം പാർക്കിങ്ങ് പ്രദേശത്ത് നിന്നിരുന്ന വൻമരം കടപൊട്ടിവീണു. ചായക്കട ഭാഗീകമായി തകർന്നു. കടയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ രാജൻ തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴം പുലർച്ചെ (ഇന്ന്) ഒന്നരക്കായിരുന്നു സംഭവം. ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് കടയുടമബിജു സ്ഥലത്ത് ഓടിയെത്തി. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ്, ഇറിഗേഷൻ വകുപ്പ്, പരിസരത്തെ മറ്റു വ്യാപാരികൾ, നാട്ടുകാർ, ഓട്ടോ, ടാക്സി ഡ്രൈവർമാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കഞ്ചിക്കോട് ഒരു കമ്പനിക്ക് തീ പിടിച്ച വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ് അങ്ങോട്ട് പോയി തീ പിടുത്തം ശാന്തമാക്കിയതിനു ശേഷമാണ് തിരിച്ചു വന്ന് വീണ്ടും മരം മുറിച്ചു മാറ്റിയത്.
പകൽ സമയങ്ങളിലായിരുന്നെങ്കിൽ വൻ ദുരന്തം നേരിടേണ്ടിവരുമെന്ന് തകർന്ന ചായക്കട ഉടമ ബിജുവും നാട്ടുക്കാരും പറഞ്ഞു. ഈ മരത്തണലിൽ ഇരുന്നാണ് വിനോദ സഞ്ചാരികളും മറ്റും വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുള്ളത്. ധാരാളം വാഹനങ്ങളും നിർത്തിയിടാറുണ്ട് ന്നും പറഞ്ഞു.
ഇനിയും ഒട്ടേറെ മരങ്ങൾ ചിതൽ പിടിച്ച് മറിഞ്ഞു വിഴാ റായി നില്ക്കുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ദുരന്തങ്ങൾ കാണേണ്ടിവരുമെന്ന് ഓട്ടോ ഡ്രൈവർ കൂടിയായ നാട്ടുകാരൻ ജോൺസൺ പറഞ്ഞു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രവീൺ പറഞ്ഞു. ഫയർ സ്റ്റേഷനിലെ എൻ.ശശി, ശ്രുതി ലേഷ്, പ്രശാന്ത്, രമേഷ്, ചന്ദുലാൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.