അഖില കേരള പകിട ടൂർണമെന്റ് സമാപിച്ചു

കുമ്പിടി: ഉദയ പുറമതില്‍ശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവന്ന പതിനഞ്ചാമത് അഖില കേരള പകിട കളി ടൂർണമെന്റ് സമാപിച്ചു. മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ നാരായണ മെമ്മോറിയൽ പാങ്ങ് ടീം ഒന്നാം സ്ഥാനം നേടി. ചിരട്ടമണ്ണ പകിട ടീമിനാണ് രണ്ടാം സ്ഥാനം. കുമ്പിടി പുറമതിൽശ്ശേരിയിൽ നടന്ന ചടങ്ങിൽ വിജയികൾക്കും മികവുപുലർത്തിയ കളിക്കാർക്കും ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.


സമാപന സമ്മേളനം ആനക്കര പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാബു അധ്യക്ഷത വഹിച്ചു. മുന്‍ എസ് ഐ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. ഹബീബ ടീച്ചര്‍, അനീഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.