പാലക്കാട് : കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള ഡിവിഷന്റെ നേതൃത്വത്തിൽ , കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന മേള ആരംഭിച്ചു. മേള കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീ.രാമ പ്രകാശ് കെ .വി .രാമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
കെ എസ് ഇ ബി യുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ “വെളിച്ചം ” എന്ന കൈപുസ്തകം പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ.കെ.കെ.ബൈജു . നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ വി ക്യഷ്ണദാസിനു നൽകി പ്രകാശനം ചെയ്തു. അഡ്വ വി കൃഷണദാസ് മുഖ്യപ്രഭാക്ഷണം നടത്തി. കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ ശ്രീ വി.ശെൽവരാജ് ആമുഖ പ്രഭാഷണം നടത്തി.
നഗരസഭാഅംഗങ്ങൾ ആയ കെ വി വിശ്വനാഥൻ , വി. ജ്യോതിമണി, സുഭാഷ് കൽപ്പാത്തി, അസിസ്റ്റന്റ് എഞ്ചിനീയർമാരായ കെ എം .രാജേഷ്, കെ പരമേശ്വരൻ, കെ മണികണ്ഠൻ, അനീ ഷ്ജലിൽ, ജയദാസ് കെ , സ്റ്റാൾ കോഡിനേറ്റർമാരായ കെ.മുഹമ്മദ് കാസിം, ഓവർസിയർ മണികുളങ്ങര, സുനിൽകുമാർ പി വി , സതീഷ് കുമാർ ഡി എസ് എന്നിവർ സംസാരിച്ചു.
കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ വാതിൽ പടി സേവനങ്ങൾ ലഭിക്കാൻ ചെയ്യേണ്ട മാർഗങ്ങൾ, സ്ഥാപനം നൽകുന്ന സേവനങ്ങൾ, വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ പുതുക്കിയ വൈദ്യുതി നിരക്കുകൾ, സുരക്ഷ ഉപകരണങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എങ്ങിനെ നടത്താം, വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, സബ്ബ്സിഡിയോടെ സോളാർ കണക്ഷൻ ലഭിക്കാൻ അറിയേണ്ട വിവരങ്ങൾ, ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് നൽകുന്ന സേവനങ്ങൾ, ആദ്യകാലം മുതൽ ഇന്നുവരെ എത്തി നിൽക്കുന്ന വിവിധതരം മീറ്ററുകൾ, കെ എസ് ഇ ബി വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചു വരുന്ന ഉപകരണങ്ങൾ അടക്കം വൈദ്യുത സുരക്ഷയും വൈദ്യുത സേവനങ്ങളും, പവനോർജ്ജ മാതൃക, അനധികൃത വൈദ്യുത വേലികൾ ഉണ്ടാക്കുന്ന അപകട മാതൃകകൾ , എനർജിയുടെ വിവരിച്ചു കൊണ്ടുള്ള പ്രദർശന മേള ഈ മാസം 16 ന് അവസാനിക്കും.