മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോ ഓട്ടവും നഷ്ടപ്പെടുത്തി റോഡിലെ കുണ്ടും കുഴിയും അടച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മലമ്പുഴയിലെ ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും സായാഹ്നം ദിനപത്രവും സംയുക്തമായി ആദരിച്ചു.മലമ്പുഴ ഓട്ടോസ്റ്റാൻ്റിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമാസ് വാഴപ്പള്ളി പൊന്നാടയണിയിച്ചു.ആശുപത്രി ആവശ്യത്തിനു് രാത്രിയിലും വിളിച്ചാൽ ഓടി വന്ന് സേവനം ചെയ്യുന്ന ഓട്ടോക്കാരെ എത്ര അഭിനന്ദിച്ചാലും മതിവരിലെന്ന് തോമസ് ‘വാഴപ്പള്ളി പറഞ്ഞു. സായാഹ്നം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.റോഡിൻ്റെ ശോചനീയാവസ്ഥ അധികൃതരാണ് പരിഹരിക്കേണ്ടതെന്നും. അവർ ചെയ്യേണ്ട പണി ഒരു ഓട്ടോ ഡ്രൈവർ ചെയ്യേണ്ടി വരുന്നത് ബന്ധപ്പെട്ട വകുപ്പുകൾക്ക് നാണക്കേട് വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം സേവന ട്രസ്റ്റ് ചെയർമാൻ ജോസ് ചാലക്കൽ ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സി: ചെയർമാൻമാരായ റീന ജോസഫ്, ലത, ട്രഷറർ രാധാകൃഷ്ണൻ ,കേരളാ കോൺഗ്രസ്സ് എം :ജില്ലാ ട്രഷറർ മധു ദണ്ഡപാണി, പൊതുപ്രവർത്തകരായ കെ.കെ.സതീശൻ, ബക്കർ മാഷ്, ഓട്ടോ ഡ്രൈവർ വിൽസൻ, തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ടഓട്ടോ ഡ്രൈവർ നാസർ മറുപടി പ്രസംഗം നടത്തി.