മലമ്പുഴ : പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരും തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായി രിക്കുകയാണ് .മലമ്പുഴ വനിത ഐടിഐക്ക് മുന്നിലാണ് ഈ അപകടമരം നിൽക്കുന്നത് .ഒട്ടേറെ വിദ്യാർത്ഥികളും ഈ മരത്തിനടിയിലൂടെ സഞ്ചരിക്കുന്നുണ്ട് .ഇതിനൊരു പരിഹാരം കാണണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു. ചെരിഞ്ഞു നിൽക്കുന്ന മരത്തിൻറെ ചില്ലകൾ മറുവശത്ത് മരത്തിൽ തടഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ മരം നിലം പൊത്താത്തത്. ശക്തമായ കാറ്റും മഴയും വന്നാൽ ഈ മരം ഒരുപക്ഷേ നിലം പതിക്കാൻ സാധ്യതയുണ്ട് .ആ സമയത്ത് ഇതിനടിയിലൂടെ പോകേണ്ടിവരുന്ന വാഹനങ്ങൾക്കോ കാൽനട യാത്രക്കാർത്തോ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ് പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.