കെ എസ് ഇ ബി ഓഫീസിനു മുകളിൽ മരക്കൊമ്പു വീണു

മലമ്പുഴ: ഇന്നലെ രാത്രിയുണ്ടായ മഴയിൽ കെഎസ്ഇബി മലമ്പുഴ സെക്ഷൻ ഓഫീസിലെ ജീവനക്കാർ ഇരിക്കുന്ന ഷെഡിനു മുകളിൽ മരക്കൊമ്പു വീണ് ഷീറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. ലെയിൻ മാൻമാരും മറ്റും ഇരിക്കുന്നതാണു്െഈ ഷെഡ്. മരച്ചില്ല വീഴുന്ന സമയം ജീവനക്കാർ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്ത്വത്തിൽ മരം വെട്ടിമാറ്റി .വൈകീട്ടോടെ ഷെഡ് അറ്റകുറ്റപണി പൂർത്തിയാക്കി. ഷെഡിനു പുറകിൽ നിന്നിരുന്ന മരത്തിൻ്റെ കൊമ്പാണ് പൊട്ടിവീണത്. കാലപ്പഴക്കം മൂലംഅപകട ഭീഷണിയുമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് പല തവണ പരാതിപ്പെട്ടീട്ടും പരീഹാരമായില്ലെന്ന് നാട്ടുകാർ പറഞ്ഞു.