ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വീണ്ടും വെട്ടി: ആൽമരം ഉണക്ക ഭീഷണയിൽ

മലമ്പുഴ: ഏറെ വിവാദമായി നിൽക്കുന്ന മലമ്പുഴ മന്തക്കാട്ടെ ആൽമരമുത്തശ്ശിയുടെ മുകുളങ്ങൾ വെട്ടിയത് പരിസ്ഥിതി പ്രർത്തകർക്കിടയിൽഏറെ ചർച്ചയാവുന്നു. ഏകദേശം എൺപതു വർഷത്തോളം പഴക്കമുള്ള ആൽ വളർന്നു പന്തലിച്ചു നിന്നിരുന്ന പ്രതാ ഭകാലത്ത് ചില്ലകളിൽ ദേശാടനപക്ഷികൾ കൂടുകൂട്ടി താമസിച്ചിരുന്നു.എന്നാൽ പക്ഷികളുടെ കാഷ്ഠവും തുവലിൽ നിന്നു വരുന്ന പൊടിയും പരിസരത്തെ കച്ചവട സ്ഥാപനങ്ങൾക്കും ബസ് സ്റ്റോപ്പിലെത്തുന്നവർക്കും മന്തക്കാട്ടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവർക്കും ശല്യമായതോടെ ആൽ മുത്തശ്ശിക്കെതിരെ പരാതിയുമായി വ്യാപാരികളടക്കം പലരും വനംവകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മരം മുറിക്കൽ നടപടി ആരംഭിച്ചെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ മൂലം ശിഖരങ്ങൾ വെട്ടിയ ആൽമരമുത്തശ്ശിയെ അധികൃതർ വെറുതെ വിട്ടു. ശിഖരങ്ങൾ വെട്ടിയ സ്ഥലത്ത് പുതുമുകുളങ്ങൾ നാമ്പെടുത്തുവന്നു തുടങ്ങിയെങ്കിലും വീണ്ടും മുകുളങ്ങൾ വെട്ടിമാറ്റിയിരിക്കയാണ്. മുളച്ചു വരുന്ന മുകുളങ്ങൾ തുടർച്ചയായി ഇങ്ങനെ വെട്ടിക്കൊണ്ടിരുന്നാൽ മരം തന്നെ ഉണങ്ങി പോകാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.പ്രദേശവാസികർക്ക് ധാരാളം ഓക്സിജൻ നൽകുന്ന ആൽമരം നിലനിർത്തണമെന്നും ഓക്സിജൻ നൽകുന്ന ഇലകൾ വെട്ടാതെ നിലനിർത്തണമെന്നും പ്രകൃതി സ്നേഹികൾ ആവശ്യപ്പെട്ടു .