ബാലസംഘം വിളംബര ജാഥ നടത്തി

പാലക്കാട്:
കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം ജൂലൈയ് 30, 31 തിയ്യതികളിൽ ഒറ്റപ്പാലത്ത് അഖിൽ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം ബാലസംഘം പാലക്കാട് ഏരിയ സംഘടിപ്പിച്ച വർണ്ണാഭമായ വിളംബരജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വിളംബര ജാഥയ്ക്ക് ബാലസംഘം ഏരിയ സെക്രട്ടറി ജെ അശ്വിൻ ഏരിയ പ്രസിഡന്റ് നിവേദിത എസ് ഏരിയ കോഡിനേറ്റർ അൻഞ്ചിത രാധാകൃഷ്ണൻ ജോ: കൺവീനർമാരായ എ.ആർ നിതിൻ, രേണുക ടീച്ചർ ബാലസംഘം ജില്ല കമ്മിറ്റി അംഗം ജീവൻ എസ് എന്നിവർ നേതൃത്വം നൽകി.